മത്സരിച്ച16 സീറ്റിൽ പതിനാലും നേടി; പേരാമ്പ്ര ദാറുന്നൂജം കോളേജിൽ ചരിത്രമാവർത്തിച്ച് യു.ഡി.എസ്.എഫ്


പേരാമ്പ്ര: ദാറുന്നൂജം ആർട്സ് ആൻഡ് സയൻസ് കോളേജ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി യു.ഡി.എസ്.എഫ്. മത്സരിച്ച് 16 സീറ്റുകളിൽ 14 എണ്ണത്തിലും യു.ഡി.എസ്.എഫ് സാരഥികൾ വിജയിച്ചു. ജനറൽ ക്യാപ്റ്റൻ സീറ്റ് എസ്.എഫ്.ഐ നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എസ്.എഫിനൊപ്പമാണ് കോളേജ് നിന്നത്.

മുഹമ്മദ് സാദിഖ് ഇ ആണ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫായിസ വി.സി ആണ് വെെസ് ചെയർമാൻ. മുഹമ്മദ് റയീസ് (ജനറൽ സെക്രട്ടറി), മുഹമ്മദ് ഫവാസ് (യു.യു.സി), നന്ദന ഇ.കെ (ജോയിന്റ് സെക്രട്ടറി), ഐഷ നിദ കെ (സ്റ്റുഡന്റ് എഡിറ്റർ) എന്നിവരാണ് കോളേജ് യുണിയൻ ഭരവാഹികൾ.

കെ.എസ്.യു വും എം.എസ്.എഫും ചേർന്ന് യു.ഡി.എസ്.എഫ് എന്ന മുന്നണിയിലാണ് ദാറുന്നുജം കോളേജിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണയും ചരിത്രമാവർത്തിക്കാൻ യു.ഡി.എസ്.എഫിന് കഴിഞ്ഞു.

Summary: perambra dharunoojam college of arts and science college election result