സിൽവർ ഇത്തവണയും യു.ഡി.എസ്.എഫിനൊപ്പം; മത്സരിച്ച19 സീറ്റിൽ പതിനേഴിലും മികച്ച വിജയം


പേരാമ്പ്ര: ഇത്തവണയും സിൽവർ യു.ഡി.എസ്.എഫിനൊപ്പം നിന്നു. മത്സരിച്ച19 സീറ്റിൽ 17 സീറ്റും കരസ്ഥമാക്കിയാണ് യു.ഡി.എസ്.എഫ് ജിവയം സ്വന്തമാക്കിയത്. രണ്ട് അസോസിയേഷനുകൾ എസ്.എഫ്.ഐ പിടിച്ചെടുത്തു. കെ.എസ്.യു വും എം.എസ്.എഫും ചേർന്ന് യു.ഡി.എസ്.എഫ് എന്ന മുന്നണിയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കോളേജ് ചെയർമാനായി മുഹമ്മദ് നജി കെ തിരഞ്ഞെടുക്കപ്പെട്ടു. ഫിദ ഫാത്തിമ ഐ.എസാണ് വെെസ് ചെയർമാൻ. രാജ് കിരൺ (സെക്രട്ടറി), മീനു എസ്. രവി (ജോയിന്റ് സെക്രട്ടറി), അബി എബ്രഹാം (ഫൈൻ ആർട്സ് സെക്രട്ടറി), മുഹമ്മദ് ഇർഫാൻ സി.പി (യുയുസി), അരുൺ സി.എം (ജനറൽ ക്യാപ്റ്റൻ) മുഹമ്മദ് കെ.ടി.കെ (സ്റ്റുഡന്റ് എഡിറ്റർ) എന്നിവരാണ് യുണിയൻ ഭരവാഹികൾ. ഇം​ഗ്ലീഷ്, സുവോളജി ഒഴികെയുള്ള മുഴുവൻ അസോസിയേഷനും യു.ഡി.എസ്.എഫ് നിലനിർത്തി.

Summary: udsf wons perambra silver college election