അങ്കണവാടിക്ക് സ്നേഹസമ്മാനവുമായി വോയ്‌സ് ഓഫ് കൂറൂര വാട്ട്സാപ്പ് കൂട്ടായ്മ; ശിശുദിനത്തില്‍ പമ്പ് സെറ്റ് കൈമാറി


ചെറുവണ്ണൂർ: ആവള മാനവ അങ്കണവാടിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ഒരു കൈ സഹായവുമായി വോയ്‌സ് ഓഫ് കൂറൂര വാട്‌സാപ്പ് കൂട്ടായ്മ. ശിശുദിനാഘോഷപരിപാടിയുടെ ഭാഗമായി ഒരു പമ്പ് സെറ്റാണ് വാട്ട്സാപ്പ് കൂട്ടായ്മ അങ്കണവാടിക്ക് നല്‍കിയത്.

ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ബൈജു ആവള, വി.പി.ഷെമീർ, ടി.കെ.അഖിൽ എന്നിവരിൽനിന്ന് അങ്കണവാടി വർക്കർ വി. സുനിജ പമ്പ്സെറ്റ് ഏറ്റുവാങ്ങി. ശിശുദിനറാലിയും കലാപരിപാടികളും നടന്നു. പി.എം. കുഞ്ഞിക്കേളപ്പൻ അധ്യക്ഷത വഹിച്ചു. ടി.വി. ശോഭ, മുഴിയ്ക്കൽ ഇബ്രായി, വിജീഷ് അവാമി, ഒ. മോളി, ജസിന്ത, ഫസ്ന ഷെരീഫ്, എൻ. പത്മനാഭൻ എന്നിവർ സംസാരിച്ചു.