പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി; മണിയൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു


മണിയൂർ: മണിയൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. മുതുവനയിലെ കടയക്കുടി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. പതിനേഴ് വയസായിരുന്നു.

സൈക്കിളിൽ പോവുകയായിരുന്ന നിഹാൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മണപ്പുറം താഴെ വയലിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന് അല്പനേരം കഴിഞ്ഞാണ് നാട്ടുകാർ കാണുന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെങ്ങ് വീണാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.

ALOS READ- ഫല വൃക്ഷ തൈകളും അലങ്കാര ചെടികളും, സബ്സിഡിയിൽ കാർഷിക യന്ത്രങ്ങളും; ഞാറ്റുവേല ചന്ത ഇന്ന് മുതൽ ചെറുവണ്ണൂരിൽ

മണിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്വാർഥിയാണ് നിഹാൽ. പിതാവ്: ഹമീദ്. മാതാവ്: ഹസീന.