മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം; സ്മരണ പുതുക്കി തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി


തച്ചന്‍കുന്ന്: തച്ചന്‍ കുന്നിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായിരുന്ന മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി.

പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി രാമകൃഷ്ണന്‍, മുന്‍ കൗണ്‍സിലര്‍ സജിനി കോഴിപ്പറമ്പത്ത്, ബൂത്ത് പ്രസിഡന്റ് സുരേന്ദ്രന്‍ ചാലില്‍, തോട്ടത്തില്‍ നാരായണന്‍, രവീന്ദ്രന്‍ കുറുമണ്ണില്‍, ഗോപിനാഥന്‍ കാര്യാട്ട്, എന്‍.കെ വിജയന്‍, രമണി കരിമ്പില്‍, കല്യാണി കരിമ്പില്‍ എന്നിവര്‍ സംസാരിച്ചു.

തൈക്കണ്ടി കരുണാകരന്‍ സ്വാഗതവും മോഹനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.