അധ്യാപനം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ​അതിഥി അധ്യാപക നിയമനം


കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ ​അതിഥി അധ്യാപക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എവിടെയെല്ലാമെന്ന് അറിയാം.

ഗവ. കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് മലയാളം, സംസ്കൃതം, ഗണിതശാസ്ത്രം, സോഷ്യൽ സയൻസ്, ഫൌണ്ടേഷൻ ഇൻ എജുക്കേഷൻ, എജുക്കേഷണൽ ടെക്നോളജി എന്നീ വിഭാഗങ്ങളിൽ ഓരോ അതിഥി അധ്യാപകരെ നിയമിക്കുന്നു. മെയ് 26ന് രാവിലെ 10:30 ന് ഗണിതശാസ്ത്രം, 12.30 ന് സോഷ്യൽ സയൻസ്, ഉച്ചക്ക് 2:30 ന് ഫൌണ്ടേഷൻ ഇൻ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിലേക്കും മെയ് 27 രാവിലെ 10.30 ന് മലയാളം,12.30 ന് സംസ്കൃതം, ഉച്ചക്ക് 2.30 ന് എഡ്യുക്കേഷണൽ ടെക്നോളി എന്നീ വിഷയങ്ങളിലേക്കും ഇന്റർവ്യൂ നടത്തുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ പിജി, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത പി.എച്ച്.ഡി, എം.ഫിൽ അഭികാമ്യം. യോഗ്യരായവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാവേണ്ടതാണ്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2722792

കാസർഗോഡ് എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ നമ്പർ, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം മെയ് 29 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0467-2241345, 9847434858