സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നാടൊന്നിച്ചു; ബോധവല്‍ക്കരണവുമായി മനുഷ്യച്ചങ്ങല തീര്‍ത്ത് സമന്വയ കൊഴുക്കല്ലൂര്‍


മേപ്പയ്യൂര്‍: ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് കൊഴുക്കല്ലൂര്‍ വാസികള്‍. കേരള സമൂഹത്തെ ആശങ്കയിലാഴ്തിക്കൊണ്ട് കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നുപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി സമന്വയ കൊഴുക്കല്ലൂരിന്റെ നേതൃത്വത്തില്‍ ഒരു നാട് ഒരുമിക്കുകയായിരുന്നു.

കൊഴുക്കല്ലൂര്‍ ട്രാന്‍സ്ഫോമര്‍ മുക്ക് തിരുമംഗലത്ത് താഴെ റോഡില്‍ തീര്‍ത്ത മനുഷ്യ ചങ്ങലയില്‍ കുടുംബസമേതം ആളുകള്‍ പങ്കെടുത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ഇ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മിനി അശോകന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സമന്വയ പ്രസിഡന്റ് പി.കെ സത്യന്‍ സ്വാഗതവും കെ.ടി ദിനേശന്‍ നന്ദിയും പറഞ്ഞു.