വാളൂർ – മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവത്തിന് കൊടിയേറി


പേരാമ്പ്ര: വാളൂർ – മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി.പി. നാരായണൻ കൊടിയേറ്റി.

ജനുവരി 21ന് കാർഷിക സെമിനാർ, ആധ്യാത്മിക പ്രഭാഷണം, കലാനിധി പുരസ്കാര സമർപ്പണം, കലാകാരൻമാരെ അനുമോദിക്കൽ, നാടകം എന്നിവയും ജനുവരി 22 ന് വിദ്യാർത്ഥികൾക്കുള്ള ശിൽപ്പശാല, ദുർഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള, 23 ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, കളരിപ്പയറ്റ് എന്നീ പരിപാടികൾ നടക്കും.

ജനുവരി 24 ന് ക്ഷേത്രം വക ഇളനീർ കുലമുറിയും 25ന് മുത്തപ്പനെ മലയിറക്കൽ, ഇളനീർകുല വരവ്, താലപ്പൊലി ദീപാരാധന, ശ്രീമുത്തപ്പൻ വെള്ളാട്ടം, തിറകൾ (ഭഗവതി, ഗുരു, ഗുളികൻ, കുട്ടിച്ചാത്തൻ) എന്നിവയും 26 ന് പുലർച്ചെ 5.30 മുതൽ ഒരു മണി വരെ നടക്കുന്ന തിരുവപ്പനയോടു കൂടി ഉത്സവത്തിന് കൊടിയിറങ്ങും.