മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയൂര്‍ ജനകീയ മുക്കില്‍ വനിതാ ലീഗ് സംഗമം; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു


മേപ്പയൂര്‍: ജനകീയ മുക്ക് ശാഖാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സംഗമം മേപ്പയൂരില്‍ നടത്തി. പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് ജന:സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. എം.ടി.ഖദീജ അധ്യക്ഷയായി. സജിന പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

എന്‍.കെ അഷിദ, ഇ.കെ റാബിയ, വി.വി. ആയിഷ, സറീന പോവതിയുള്ളതില്‍, ടി.കെ.സൈന തുടങ്ങയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: എം.ടി ഖദീജ(പ്രസിഡന്റ്), സറീന പോവതിയുള്ളതില്‍ സമീറ വാരിയം വീട്ടില്‍(വൈ: പ്രസിഡന്റ്), സൗദ കോടഞ്ചേരി താഴ (ജന: സെക്രട്ടറി), റസീന പനയുള്ള കണ്ടി, ആയിഷ വാരിയം വീട്ടില്‍(സെക്രട്ടറി)
സൈന തടത്തിക്കണ്ടി(ട്രഷറര്‍).