എന്‍.സുബ്രഹ്‌മണ്യന്‍ കൊയിലാണ്ടി നഗരസഭയില്‍ പര്യടനം തുടങ്ങി


കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്‌മണ്യന്‍ കൊയിലാണ്ടി നഗരസഭയില്‍ പര്യടനം നടത്തി. പയറ്റു വളപ്പില്‍ നിന്നാണ് പര്യടന പരിപാടി തുടങ്ങിയത്. മുസ്ലീം ലീഗ് നേതാവ് ടി.ടി.ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

 

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഡി.സി.സി. പ്രസിഡന്റ് യു.രാജീവന്‍, ടി.ടി.ഇസ്മായില്‍, മഠത്തില്‍ അബ്ദുറഹ്‌മാന്‍, മഠത്തില്‍ നാണു, വി.പി.ഭാസ്‌കരന്‍, വി.ടി.സുരേന്ദ്രന്‍, വി.വി.സുധാകരന്‍, രാജേഷ് കീഴരിയൂര്‍, വി.പി.ഇബ്രാഹിം കുട്ടി, കെ.പി.വിനോദ് കുമാര്‍, അഡ്വ.എം.സതീഷ് കുമാര്‍, നടേരി ഭാസ്‌കരന്‍, കെ.എം.നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.