എന്‍.സുബ്രഹ്‌മണ്യന്‍ തിക്കോടിയില്‍ പര്യടനം നടത്തി



കൊയിലാണ്ടി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്‌മണ്യന്‍ തിക്കോടി ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. ബുധനാഴ്ച രാവിലെ ആവിക്കലില്‍ ഉതിരുപറമ്പില്‍ കോളനിയിലായിരുന്ന തുടക്കം. സ്വീകരണ യോഗങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി എന്‍.സുബ്രഹ്‌മണ്യന്‍, മഠത്തില്‍ അബ്ദുറഹിമാന്‍, മഠത്തില്‍ നാണു, സന്തോഷ് തിക്കോടി, കെ.പി.രമേശന്‍, മമ്മദ് ഹാജി, രാജീവന്‍ കൊടലൂര്‍, ഒ.കെ.ഫൈസല്‍, ടി.ടി.പത്മനാഭന്‍, ഫൈസല്‍ കണ്ണോത്ത്, ജയകൃഷ്ണന്‍ ചെറുകുറ്റി തുടങ്ങിയവര്‍ സംസാരിച്ചു. ആവിക്കല്‍, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, മുള്ളന്‍ കുനി, അറഫ പള്ളി പരിസരം, തിക്കോടി ടൗണ്‍, നരിക്കുനി വയല്‍, തിക്കോടി തെരു തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.