കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ തടസപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.

നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന അരങ്ങാടത്ത്, 14-ാം മൈല്‍, ചെറിയ മങ്ങാട്, വലിയമങ്ങാട്, ഇട്ടാര്‍ മുക്ക് ,ഈസ്റ്റ് റോഡിലെ പുതിയ സ്റ്റാന്റ്, കെ.എസ്.ഇ.ബി പരിസരം, പുതിയ മാര്‍ക്കറ്റ്, പയറ്റ് വളപ്പില്‍, വിരുന്ന് കണ്ടി, ഹാര്‍ബര്‍, മാപ്പിള സ്‌കൂള്‍, ബീച്ച് റോഡ്, മുബാറക്ക് കടപ്പുറം പള്ളി, സ്റ്റേഡിയം, നടേലക്കണ്ടി, ഹോസ്പിറ്റല്‍, എസ്.ബി.ഐ പരിസരം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുകയന്ന് കെഎസ്ഇബി അറിയിച്ചു