കൊയിലാണ്ടി കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമെന്ന് കെ.സി.അബു


കൊയിലാണ്ടി: കൊയിലാണ്ടി യുഡിഎഫ് തിരിച്ചു പിടിക്കുമെന്ന് കെ.സി അബു. യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി.അബു.കേരളത്തില്‍ യുഡിഎഫ് ഭരണത്തില്‍ വരുമെന്നും അബു കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്റ് യു.രാജീവന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായിരുന്നു. മഠത്തില്‍ അബ്ദു റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എന്‍.സുബ്രഹ്‌മണ്യന്‍, സി.വി. ബാലകൃഷ്ണന്‍, മഠത്തില്‍ നാണു, ടി.ടി. ഇസ്മായില്‍, റഷീദ് വെങ്ങളം, എം.കുമാരന്‍ നായര്‍, പരപ്പില്‍ ബാലകൃഷ്ണന്‍, വി.പി.ഇബ്രാഹിം കുട്ടി, വി.ടി.സുരേന്ദ്രന്‍, സമദ് പൂക്കാട്, വി.വി.സുധാകരന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിച്ചു.