കൊയിലാണ്ടി പിടിക്കാനുറപ്പിച്ച് യുഡിഎഫ്, പ്രചാരണത്തില്‍ സജീവമായി എന്‍.സുബ്രമണ്യന്‍


കൊയിലാണ്ടി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രമണ്യന്‍. മത്സ്യത്തൊഴിലാളി മേഖലയില്‍ വോട്ട് തേടി. കടലോര മേഖലയില്‍ ഇടത് ഭരണം ഉണ്ടാക്കിയ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.

കൊയിലാണ്ടി കടലോര മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ഫിഷിങ് ഹാര്‍ബര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.സുബ്രഹ്‌മണ്യന്‍ കാപ്പാട് കനിവ് സ്‌നേഹതീരം സന്ദര്‍ശിച്ചു. പന്തലായനി ബ്ലോക്ക് മെമ്പര്‍ എന്‍പി മൊയ്തീന്‍കോയ, മഠത്തില്‍ അബ്ദുറഹിമാന്‍, സി.പി.മജീദ്, ഫൈസല്‍, ബഷീര്‍ പാടത്തൊടി എന്നിവരുെ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

സുബ്രഹ്മണ്യന്റെ വിജയത്തിനായി കൊയിലാണ്ടിയില്‍ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. ടി.ടി.ഇസ്മായില്‍ അധ്യക്ഷനായി. മഠത്തില്‍ അബ്ദുറഹിമാന്‍, മഠത്തില്‍ നാണു മാസ്റ്റര്‍, പയ്യോളി നഗരസഭാധ്യക്ഷന്‍ ഷെഫീഖ് വടക്കയില്‍, പി.രത്നവല്ലി, സന്തോഷ് തിക്കോടി, റഷീദ് വെങ്ങളം, വി.പി.ഇബ്രാഹിം കുട്ടി, കെ.എം.നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.