തിക്കോടിയില്‍ ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി


തിക്കോടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രആറാട്ട് മഹോത്സവം കൊടിയേറി. തന്ത്രി അണ്ടലാടി പരമേശ്വര്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്

മാര്‍ച്ച് 22 ന് ഉത്സവവിളക്ക്, 23-ന് ചെറിയ വിളക്ക്, 24 ന് വലിയ വിളക്ക്, 25 ന് പള്ളിവേട്ട, 26 ന് ആറോട്ടോടെ ഉത്സവത്തിന് സമാപനമാകും.