തിക്കോടിയിൽ റോഡരികിലെ മരത്തിന് തീപിടിച്ചു


തിക്കോടി: ദേശീയപാതയിൽ പയ്യോളി ഹൈസ്കൂളിനു സമീപം റോഡരികിലെ മരത്തിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കൊയിലാണ്ടി ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ കെ.ടി.രാജീവൻ, കെ.സതീശൻ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചു.

പയ്യോളി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു. പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിലെ മരത്തിനാണ് തീപിടിച്ചതെന്ന സന്ദേശത്തെത്തുടർന്ന് വടകരനിന്ന്‌ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ സൂക്ഷിച്ചത് പയ്യോളി ഹൈസ്കൂളിലാണ്.