പയ്യോളിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കരുതലായി വാട്ട്‌സപ്പ് കൂട്ടായ്മ


പയ്യോളി: കോവിഡിന്റെ 2ാം വരവില്‍ പയ്യോളി മുന്‍സിപ്പാലിറ്റിയിലെ 8, 9, 10 ഡിവിഷനകളില്‍ ശക്തമായ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വാട്‌സ്ആപ്പ് കൂട്ടായ്മ. എന്റെ ഗ്രാമം അയനിക്കാട് എന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് സഹായപ്രവര്‍ത്തനത്തിന് രംഗത്തെത്തിയത്. ഇന്നലെ മാത്രം ഏഴോളം വീടുകളില്‍ ആണ് അണുനശീകരണം നടത്തിയത്.

അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടു നിന്ന അച്ചനും മകനും നാടിന്റെ ആകെ ശ്രദ്ധാകേന്ദ്രമായി. നിടിയത്ത് ഉണ്ണികൃഷ്ണന്‍, മകന്‍ അനന്തു എന്നിവരാണ് മാതൃകാ പരമായ പ്രവര്‍ത്തനം കാഴ്ചവച്ചത്. ഷൈനു, ഷംനാദ്, അതുല്‍ , അനന്തു, റസ്‌നാസ്, ഷാങ്കി എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി