പെരുമാൾപുരം ശിവക്ഷേത്രം ആറാട്ട് മഹോത്സവം മാർച്ച് 26 മുതൽ


തിക്കോടി: തൃക്കോട്ടൂർ പെരുമാൾപുരം ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് മാർച്ച് 26 ന് കൊടിയേറും. രാത്രി 8 മണിക്കാണ് കൊടിയേറ്റ ചടങ്ങുകൾ നടക്കുക. കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ഈ വർഷത്തെ ഉത്സവം.

മാർച്ച് 29 ന് ഉത്സവബലി, ഗ്രാമ പ്രദക്ഷിണം. 30 ന് ഇളനീർക്കുല സമർപ്പണം, പള്ളിവേട്ട. 31 ന് കുളിച്ചാറാട്ടും ഉത്സവക്കൊടിയിറക്കലും. ഉത്സവ ദിവസങ്ങളിൽ വിശേഷാൽ പൂജകളും ഗണപതി ഹോമങ്ങളും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.