പ്രചാരണച്ചൂടില്‍ എന്‍ഡിഎ, കൊയിലാണ്ടിയില്‍ വോട്ടഭ്യര്‍ത്ഥിച്ച് എന്‍ പി രാധാകൃഷ്ണന്‍


കൊയിലാണ്ടി: എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍ പയ്യോളിയില്‍ സന്ദര്‍ശനം നടത്തി. പയ്യോളി സൗത്തിലെ കുറിഞ്ഞി താര, കരുമുള്ളിക്കാവ്, കീഴൂര്‍, തച്ചന്‍കുന്ന്, തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ വീടുകളില്‍ കണ്ടും ,വ്യാപാര സ്ഥാപനങ്ങളില്‍ എത്തിയും, വോട്ടഭ്യര്‍ത്ഥന നടത്തി.

തിക്കോടി, കൃഷ്ണഗിരിയിലും, പയ്യോളിയിലും, കണ്‍വെന്‍ഷനിലും. കണ്‍വെന്‍ഷനില്‍ പങ്കെടുത്തു, കൊയിലാണ്ടി നഗരസഭയിലെ നോര്‍ത്ത് മേഖലകളില്‍ കെ.റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ സങ്കടങ്ങള്‍ കേട്ട് മനസ്സിലാക്കി പരിഹാരങ്ങള്‍ കാണാമെന്ന ഉറപ്പു നല്‍കി.

കെ.വി.സുരേഷ്, വി.കെ.ജയന്‍, പ്രദീപന്‍ തച്ചന്‍കുന്ന്, ദിവാകരന്‍ തിക്കോടി, കെ.കെ.വൈശാഖ്, എ.വിശ്വനാഥന്‍, പ്രഭാകരന്‍ പ്രശാന്തി, കെ.വത്സരാജ്, ബവിത്ത്, വി.കെ.രാമന്‍, അഭിന്‍ അശോക്, സി.ടി.രാഘവന്‍, വി.കെ.രാമന്‍, എസ്.അതുല്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.