മേപ്പയൂരില്‍ എസ്.എസ്.എല്‍.സി ഉന്നത വിജയികളെ മുസ്ലിം ലീഗ് ആദരിച്ചു


മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പി.എസ് അവന്തിക, റിസ്ഗര്‍ അമന്‍ പി.മജീദ്, ഡി.എസ് സിദ്ധാര്‍ത്ഥ്, സിദാന്‍ അഹമ്മദ് എരുവാട്ട്, സി.കെ സഹലാ ഫാത്തിമ, റിയാഫാത്തിമ നടുക്കണ്ടി എന്നിവരെയാണ് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്.

മുസ്ലീം ലീഗ് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ഐ.ടി.അബ്ദുല്‍ സലാം അധ്യക്ഷനായി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് വി.പി.ജാഫര്‍, സെക്രട്ടറി ഷാഹിദ് മേപ്പാട്ട്, ടി.കെ.അബ്ദുല്‍ വാഹിദ്, ടി.കെ.നബീദ്, സതീശന്‍ പത്മാലയം എന്നിവര്‍ സംസാരിച്ചു.