യൂത്ത് കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് കോൺഗ്രസ് വിട്ടു; ഇനി ചൊങ്കൊടിക്കീഴിലെന്ന് സുർജിത്ത്


തിക്കോടി: യൂത്ത് കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡണ്ട് എം.കെ.സുർജിത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. ഇനി മുതൽ സിപിഎം മായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് സുർജിത്ത് വ്യക്തമാക്കി. എൽഡിഎഫ് തിക്കോടി സൗത്ത് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.കെ.മുഹമ്മദ് സുർജിതിന് പതാക കൈമാറി സ്വീകരിച്ചു.

കൂടാതെ കോൺഗ്രസ്സ് തിക്കോടി മണ്ഡലം കമ്മിറ്റി അംഗമായിരുന്ന എം.കെ.രവീന്ദ്രനും ഇനി സിപിഎം മായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഇദ്ദേഹത്തിനും കൺവൻഷനിൽ വെച്ച് സ്വീകരണം നൽകി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇയാൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

കൺവെൻഷൻ കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.കെ.പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല, സുനിൽ മോഹൻ, ജമീല സമദ്, രാമചന്ദ്രൻ കുയ്യണ്ടി, ടി.ഷീബ എന്നിവർ സംസാരിച്ചു ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം.കെ.പ്രേമൻ (ചെയർമാൻ), ബിജു കളത്തിൽ (സെക്രട്ടറി), ടി.ഷീബ (ട്രഷറർ).