വികസന മുന്നേറ്റ ജാഥയെ വരവേൽക്കാനൊരുങ്ങി കൊയിലാണ്ടി


കൊയിലാണ്ടി: എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ കൊയിലാണ്ടിയൊരുങ്ങി. വൈകീട്ട് 5 മണിക്കാണ് ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം. ഇന്നത്തെ ജാഥയുടെ സമാപനം കൊയിലാണ്ടിയിലാണ്.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സ്വീകരണ പരിപാടി നടക്കുക. നഗരവീഥികളാകെ കൊടിതോരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെ നാട്ടിടവഴികളിലാകെ എൽഡിഎഫിന്റെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിളംബര ജാഥകൾ സംഘടിപ്പിച്ചു.

ഇന്ന് രാവിലെ പേരാമ്പ്രയിൽ നിന്നാണ് ജാഥ പര്യടനം ആരംഭിക്കുന്നത്. വൈകീട്ട് 4 മണിക്ക് വടകരയിലെ സ്വീകരണത്തിന് ശേഷം 5 മണിയോടെ ജാഥ കൊയിലാണ്ടിയിൽ എത്തും.

കാസർഗോഡ് നിന്ന് എ.വിജയരാഘവൻ നേതൃത്വം നൽകുന്ന ജാഥയിൽ എൽഡിഎഫ് നേതാക്കളായ കെ.പി.രാജേന്ദ്രൻ (സിപിഐ), അഡ്വ.പി.സതീദേവി(സിപിഎം), പി.ടി.ജോസ് (കേരള കോൺഗ്രസ് എം), കെ.ലോഹ്യ (ജനതാദൾ എസ്), പി.കെ.രാജൻ മാസ്റ്റർ (എൻ സി പി), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), കെ.പി.മോഹനൻ (ലോക്താന്ത്രിക് ജനതാദൾ), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), കാസിം ഇരിക്കൂർ (ഐഎൻഎൽ), ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ), അഡ്വ.എ.ജെ.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ അംഗങ്ങളാണ്.