വിജയകാഹളം മുഴക്കി കാനത്തിൽ ജമീലയുടെ പര്യടനം


കൊയിലാണ്ടി: എൽഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർഥി കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ പര്യടനം കേരളത്തിലെ പ്രമുഖ ക്ഷേത്രമായ പിഷാരികാവ് ക്ഷേത്രം നിലനിൽക്കുന്ന കൊല്ലം ടൗണിൽ നിന്നും രാവിലെ 9 30 ഓടെ തുടക്കം കുറിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധിയാളുകൾ വളരെ നേരെത്തെ തന്നെ സ്വീകരണ കേന്ദ്രത്തിൽ എത്തിച്ചേർന്നിരുന്നു. ശേഷം കണിയാംകുന്ന്, അട്ടവയൽ, മരളൂർ എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണങ്ങളാണ് ജമീലയ്ക്ക് നൽകിയത്.

തുടർന്ന് 11.30 ന് കേളപ്പജിയുടെ ജന്മദേശവും, ഇടതുപക്ഷ പ്രസ്ഥാനത്തിന് നല്ല വേരോട്ട മുള്ളതുമായ കൊയിലോത്തുംപടിയിൽ എത്തിച്ചേർന്നു. നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ അവിടെ എത്തിച്ചേർന്നത് വികസന ചരിത്രത്തിൽ ഒരിക്കലുംമായാത്ത വികസന നേട്ടമാണ് കേരളസർക്കാരിൽ നിന്നും കോലോത്തുംപടിയിലെ ജനങ്ങൾ നേടിയെടുത്തത്. കാർഷിക വികസനത്തിന്റെ ഭാഗമായി കടുക്കുഴി ചിറ നവീകരണത്തിനായി അഞ്ചു കോടി രൂപയുടെ വികസന നേട്ടത്തെ നെഞ്ചേറ്റിയാണ് കാനത്തിൽ ജമീലയുടെ വിജയത്തിനായി നാട്ടുകാർ ഒരേ മനസ്സോടെ എത്തിച്ചേർന്നത്.

ഈ നാടിന്റെ വികസന തുടർച്ച ഞാൻ ഏറ്റെടുക്കുകയാണെന്ന് ജമീല നാട്ടുകാർക്ക് ഉറപ്പുനൽകി. 12 മണിയോടെ വലിയമല ഹരിജൻ കോളനി പരിസരത്തെത്തിച്ചേർന്ന സ്ഥാനാർത്ഥിയെ ഉച്ചവെയിലിനെ വകവയ്ക്കാതെ തടിച്ചുകൂടിയ നാട്ടുകാർ ഹാർദ്ദമായ സ്വീകരണമാണ് നൽകിയത്. വികസനത്തിന് വേണ്ടി ഒരു കോടി പദ്ധതിയാണ് കുറച്ചു മാസങ്ങൾക്ക് മുൻപ് കേരള സർക്കാർ കോളനിക്ക് നൽകിയിരിക്കുന്നത്. കോളനിയുടെ വികസനത്തിന് എന്റെ കഴിവിന്റെ പരമാവധി തുടർന്നും ശ്രമിക്കുമെന്ന് ജമീല കോളനിവാസികൾക്കും, നാട്ടുകാർക്കും ഉറപ്പുനൽകി.

തുടർന്ന് ചെറുവാനത്ത് മീത്തൽ, പൊറായിപീടിക, പുറക്കൽ, ഗോപാലപുരം, ആമ്പിച്ചിക്കാട്, വാഴവളപ്പിൽ ഗുഡ്ഗാവ്, തിക്കോടി ബീച്ച്, മുതിരക്കാൽമുക്ക് , പുറക്കാട് എടക്കണ്ടിപീടിക, എടവത്ത് കണ്ടിതുടങ്ങിയ സ്ഥലങ്ങളിെലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മിച്ചഭൂമി സമരത്തിന്റെ സിരാ കേന്ദ്രമായിരുന്ന കിടഞ്ഞിക്കുന്നിലേക്ക്.

കിടഞ്ഞിക്കുന്നിൽ സ്വീകരണം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ വി രാമകൃഷ്ണൻ അധ്യക്ഷനായി. ബുധനാഴ്ചത്തെ പര്യടന പരിപാടിക്ക് ഇതോടെ സമാപനമായി.
സ്ഥാനാർത്ഥിയോടൊപ്പം ടി ചന്തു, ടി കെ ചന്ദ്രൻ, എം പി ഷിബു, സത്യചന്ദ്രൻ, അഡ്വ.സുനിൽ മോഹൻ, രാമചന്ദ്രൻ കുയ്യണ്ടി, എൻ ശ്രീധരൻ, സത്യചന്ദ്രൻ, ഇ.കെ.അജിത്, സി.ആർ.മനേഷ്,
കെ.ടി.എം.കോയ, സി. രമേശൻ, എം പി ശിവാനന്ദൻ, എം കെ. പ്രേമൻ, എംപി.അജിത തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.