സത്യൻ ബുക്ക്ലാൻ്റിനെ അനുസ്മരിച്ചു


തിക്കോടി: കൃഷിയുടെ ഒരു പിടി അറിവുകൾ ജനങ്ങൾക്ക് പകർന്ന് നൽകി വിത്തുകളോടൊപ്പം സ്നേഹവും കൈമാറിയ സത്യൻ ബുക്ക്ലാൻ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തിക്കോടി കൈരളി ഗ്രന്ഥശാലയാണ് പരിപാടി നടത്തിയത്.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് യോഗം ഉദ്ഘാടനം ചെയ്തു. രൂപേഷ് തിക്കോടി അദ്ധ്യക്ഷനായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻറിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, പഞ്ചായത്ത് അംഗം എൻ.എം.ടി.അബ്‌ദുള്ളക്കുട്ടി, രാജൻ ചേലക്കൽ, എൻ.വി രാമകൃഷ്ണൻ, ടി.ഷീബ, ടി.ഖാലിദ്, സി.കുഞ്ഞമ്മദ്, ഹാഷിം കോയ തങ്ങൾ, കെ.ഹുസ്സയിൽ മാസ്റ്റർ, റഷീദ് പലേരി, രവീന്ദ്രൻ മാസ്റ്റർ, അജ്മൽ മാടായി, കെ.സജിത് മാസ്റ്റർ അശോകൻ ശില്പ, ശിവപ്രസാദ്, ടി.പി പുരുഷോത്തമൻ, വത്സൻ.കെ.ടി എന്നിവർ സംസാരിച്ചു. ബിജു കളത്തിൽ സ്വാഗതവും സുബൈർ.പി.ടി നന്ദിയും പറഞ്ഞു.