നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എല്‍.സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു


പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഒമ്പതാം ക്ലാസ് പാസായി പുതിയ അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലേക്ക് എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായാണ് കോഴ്‌സ്.

ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രാഥമികമായ പാഠങ്ങളാണ് കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും അതാത് വിഷയങ്ങളില്‍ ക്ലാസ് ലഭിക്കും. മെയ് 30 വരെ രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് ക്ലാസ്.

ഉപ പ്രധാനാധ്യാപകന്‍ പി.പി.അബ്ദു റഹ്മാന്‍ ബ്രിഡ്ജ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് എം.ബിന്ദു അധ്യക്ഷയായി. പത്താം ക്ലാസ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ കെ.പി.റസീന, ടി.കെ.ഷബീര്‍, പി.സി.സിഗ്മ എന്നിവര്‍ സംസാരിച്ചു.