കപ്പടിക്കാനുറച്ച് തലയുയർത്തി സാക്ഷാൽ മിശിഹ; മേപ്പയ്യൂർ ജനകീയ മുക്കിൽ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന ആരാധകർ (വീഡിയോ കാണാം)


മേപ്പയ്യൂർ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ജനകീയ മുക്കിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീനിയയുടെ ആരാധകർ. ഇരുപത്തിരണ്ട് അടിയോളം ഉയരമുള്ള കട്ടൗട്ട് ആണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പതിനായിരം രൂപ ചെലവഴിച്ചാണ് ആരാധകർ ഈ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്.

നേരത്തേ പുല്ലാളൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെ പടുകൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നു. പിന്നാലെ പ്രത്യക്ഷപ്പെട്ട നെയ്മറുടെയും റൊണാൾഡോയുടെയും കട്ടൗട്ടുകളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

നവംബർ 20 നാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ഇത്തവണത്തെ ലോകകപ്പിൽ അര്‍ജന്റീന.

നവംബര്‍ 22 ന് വൈകീട്ട് 3:30 നാണ് ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യമത്സരം. സൗദി അറേബ്യയാണ് എതിരാളി. നവംബര്‍ 27 ന് പുലര്‍ച്ചെ 12:30 ന് മെക്‌സിക്കോയുമായാണ് രണ്ടാമത്തെ മത്സരം. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 12:30 ന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ മൂന്നാമത്തെ മത്സരം.

വീഡിയോ കാണാം: