കൊയിലാണ്ടി കന്നൂരിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ കന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് അപകടം.

കൊയിലാണ്ടിയിൽ നിന്നും ഉള്ളിയേരി ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്നും വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ലോറിയിൽ ഇടിച്ച ശേഷം വട്ടംകറങ്ങി കൊയിലാണ്ടി ഭാ​ഗത്തേക്ക് തിരിഞ്ഞാണ് കാർ നിന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

കൊയിലാണ്ടി ഭാ​ഗത്തേക്ക് എം.സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെ കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി.

Summary: car-lorry collision in Kannur Koyilandy