ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വസന്തപുരം ക്ഷേത്രത്തിന് സമീപമുള്ള റെയില്‍പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്.

കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം മാറ്റിയത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അനൂപ്, വിഷ്ണു, ഷാജു, ഹോംഗാര്‍ഡുമാരായ രാജീവ്, ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.

summary: chegottukave elderly person died after being hit by a train