സിപിഎം പാലേരി ബ്രാഞ്ച് അംഗം കാപ്പും ചാലിൽ സി. മൊയ്തു അന്തരിച്ചു


പാലേരി: സിപിഎം പാലേരി ബ്രാഞ്ച് അംഗംവും സജീവ പ്രവര്‍ത്തകനുമായ പാലേരി കാപ്പും ചാലിൽ സി. മൊയ്തു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന മൊയ്തു കർഷക സംഘം പാലേരി മേഖലാ കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അംഗം, വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ സൊസൈറ്റി ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാർഡ് വികസന സമിതി അംഗമാണ്.

ഭാര്യ: ജമീല

മക്കൾ: അക്സർ,നിജില

മരുമക്കൾ:ഷഹർ ഹാന,ഹാരിസ്

സഹോദരങ്ങൾ: കുഞ്ഞാമി,പാത്തു,മറിയം,ഹമീദ്,സുബൈദ,പരേതയായ കദീശ.

ഖബറടക്കം ഇന്ന് രാത്രി ഒന്‍പത് മണിക്ക് പാലേരി പുത്തൻ പളളി ഖബർസ്ഥാനിൽ.