മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം ലീഗ് അനുമോദിച്ചു


മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടുകൂടി വിജയിച്ച ദിൽന ഷെറിനെ മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ കമ്മിറ്റി അനുമോദിച്ചു. ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ ടി.എം.അബ്ദുള്ള ഉപഹാര സമർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് പി.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി.

യൂസഫ് തസ്‌കീന, ടി.മൊയ്‌തി, ടി.എം.ഹസൻ, മജീദ് ക്രസന്റ്, പി.ടി.അബ്ദുള്ള, നസ്റുദ്ധീൻ വി.വി, അബ്ദുൽ റസാഖ് എ.കെ, അഷ്‌റഫ്‌ എം.ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനകീയ മുക്കിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നജ ഫാത്തിമ, സന ഫാത്തിമ, ദിഫ, അശ്ലീഖ ഫാത്തിമ, നിദ, എൽ.എസ്.എസ് വിജയി ദിയ എന്നിവർക്കുള്ള ഉപഹാരസമർപ്പണവും നടത്തി.


ഫോട്ടോ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടുകൂടി വിജയിച്ച ദിൽന ഷെറിന് ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ ടി.എം അബ്ദുള്ള ഉപഹാര സമർപ്പണം നടത്തുന്നു.