നിരത്തിൽ നിയമം വിട്ടാൽ കുട്ടി പോലീസിൻ പിടിവീഴും; മേപ്പയ്യൂരിൽ ട്രാഫിക് ബോധവൽക്കരണവുമായി എസ്.പി.സി വിദ്യാർത്ഥികൾ


മേപ്പയ്യൂർ: കേരള പോലീസ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിമുഖ്യത്തിൽ എസ്.പി.സി കുട്ടികളെ ഉപയോഗപ്പെടുത്തി കേരളത്തിലാകമാനം പൊതുജനങ്ങളെയും, ഡ്രൈവർമാരെയും ട്രാഫിക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിലെ ജി.വി.എച്ച്എ.സ്സ്എ.സ്സ് മേപ്പയ്യൂർ സ്കൂളില്‍ കോഴിക്കോട് റൂറൽ ഡി.സി. ആർ.ബി. ഡി.വൈ.എസ്പി. പീറ്റർ ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ ഐ.പി ഉണ്ണികൃഷ്ണർ, എസ്.സുലൈമാൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥരും എസ്.പി.സി വിദ്യാർത്ഥികളെ ഉപയോഗിച്ച് പൊതുജനങ്ങൾക്കുo,ഡ്രൈവർമാർക്കും ഉള്ള ബോധവൽക്കരത്തിന് നേതൃത്വം നൽകി. മേൽപരിപാടിയിൽ ട്രാഫിക് നിയമം പാലിച്ച് വരുന്ന റൈഡർമാർക്കും, ഡ്രൈവർമാർക്ക് ചോക്ലേറ്റും, പുഷ്പവും നൽകി അനുമോദിക്കുകയും നിയമ ലംഘനം നടത്തിയവർക്ക് മതിയായ ബോധവൽക്കരണം നൽകുകയും ചെയ്തു. ഡ്രൈവർമാർക്കും, റൈഡർ മാർക്കും, പൊതുജനങ്ങൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു