ലക്ഷ്യം പരിപൂര്‍ണ്ണ സാക്ഷരത; ന്യൂ ഇന്ത്യ ലിറ്റററി പ്രോഗ്രാമിനായുള്ള പഞ്ചായത്ത് തല സര്‍വ്വേയ്ക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍


മേപ്പയ്യൂര്‍: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിനുവേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ക്ക് മേപ്പയ്യൂരില്‍ തുടക്കം. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് 14ാം വാര്‍ഡിലെ പുലപ്രക്കുന്ന് കോളനിയില്‍ പഞ്ചായത്ത് തല സര്‍വ്വെ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

പരിപൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും ആഭിമുഖ്യത്തില്‍ 2022-23 മുതല്‍ 2026-27 കാലയളവില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം.

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.പ്രകാശന്‍ സ്വാഗതവും, പ്രേരക് ബാബു.കെ.കെ പദ്ധതി വിശദ്ധീകരിക്കുകയും ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ ശശി വരവീണ, വിജി, രതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രേരക് സൗമിത്രി.എം നന്ദി പറഞ്ഞു.