മുയിപ്പോത്ത് ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡന്റും കര്‍ഷകനുമായ കുഞ്ഞിരാമന്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: മുയിപ്പോത്ത് ആപ്പാംകുഴി കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡന്റും കര്‍ഷകനുമായിരുന്നു.

ഭാര്യ: ലക്ഷ്മി. മക്കള്‍: ലേജു, ലേഖ, ലതിക, നന്ദന്‍. മരുമക്കള്‍: ശശി (പുറ്റംപൊയില്‍), പരേതരായ രവി (പനക്കാട്), സുധി (വടകര).

സഹോദരങ്ങള്‍: അമ്മാളു, നാരായണി, പരേതരായ ചങ്ങരന്‍, കേളപ്പന്‍. സംസ്‌ക്കാരം ശനിയാഴ്ച്ച രാത്രി വീട്ടുവളപ്പില്‍ നടന്നു.