സി.പി.എമ്മിന്റെ നേതൃത്വത്തിൽ വെള്ളിയൂരിൽ നവകേരള വികസന സദസ്


പേരാമ്പ്ര: സി.പി.എമ്മിന്റെ നേതൃത്വത്തിൽ വെള്ളിയൂരിൽ നവകേരള വികസന സദസ് സംഘടിപ്പിച്ചു. സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി മുൻ എം.എൽ.എ കെ.ദാസൻ, എം.കുഞ്ഞമ്മദ് മാസ്റ്റർ, എ.കെ.സുധാകരൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. എടവന സുരേന്ദ്രൻ സ്വാഗതവും കെ.ഹമീദ് നന്ദിയും പറഞ്ഞു.