സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് വീണത് മറികടക്കാനുള്ള ശ്രമത്തിനിടെ; വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ പേരാമ്പ്രയിലെ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


പേരാമ്പ്ര: അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള കടകളിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അത്തോളി കോതങ്കല്‍ കുയ്യാലില്‍ മീത്തല്‍ രാജന്റെയും അനിതയുടെയും മകന്‍ അബിന്‍രാജിന്റെ ദാരുണമായ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായത്.

സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അബിന്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അപകടം നടന്ന ഉടന്‍ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ അബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉണ്ട്.

അബിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന ബൈക്കിലിടിച്ച് റോഡിലേക്ക് വീണു. റോഡിലേക്ക് തെറിച്ച് വീണ അബിനെ എതിര്‍വശത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇതെല്ലാം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

സി.പി.എം കെ.ടി.എല്‍ ബ്രാഞ്ച് അംഗങ്ങളാണ് അബിന്റെ മാതാപിതാക്കള്‍. പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അബിന്‍.

വീഡിയോ കാണാം:


Related News: സ്കൂട്ടർ ബൈക്കിലിടിച്ച് റോഡിൽ വീണു; എതിരെ വന്ന കാറിടിച്ച് ദാരുണമായ മരണം; പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ – Click Here