പേരാമ്പ്ര മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ഒഴിവ്


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എച്ച് എസ് ടി (ഫിസിക്കല്‍ സയന്‍സ്) യു പി എസ് ടി വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

വാകയാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ടൈം ലാംഗ്വേജ് അറബിക് ടീച്ചര്‍, എല്‍പിഎസ്ടി (ഒരു മാസക്കാലം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരും ജോലിയില്‍ മുന്‍പരിചയമുള്ളവരും അനുബന്ധ രേഖകള്‍ ഹാജരാക്കണം.


കരിവണ്ണൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. എല്‍പിഎസ്ടി, പാര്‍ട്ടൈം ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) എന്നീ തസ്തികകളിലേക്കുള്ള ഒഴിവിലേക്ക് തിങ്കള്‍ പകല്‍ 11ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം ഹാജരാകണം. നിലവില്‍ പി.എസ്.സി ലിസ്റ്റില്‍ ഉള്ളവര്‍ അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ കൂടി ഹാജരാക്കേണ്ടതാണ്.