എന്റെ ഗ്രാമം അയനിക്കാട് വാട്‌സാപ്പ് കൂട്ടായ്മ വസ്ത്രശേഖരണം ആരംഭിച്ചു


പയ്യോളി: എന്റെ ഗ്രാമം അയനിക്കാട് വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വസ്ത്രശേഖരണം നടത്തുന്നു. വയനാട്ടിലെ പിന്നോക്ക മേഖലകളില്‍ താമസിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഇവര്‍ വസ്ത്ര ശേഖരണം നടത്തുന്നത്. ജെസിഐ പയ്യോളിയുടെ പ്രസിഡന്റ് അജ്മല്‍ വസ്ത്രശേഖരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

24ാം മൈലിലെ ഒരു കൂട്ടം സുഹൃത്തുകള്‍ ചേര്‍ന്ന് നല്‍കിയ 10 പുതിയ വസത്രങ്ങള്‍ വിനോദന്‍ കുറ്റിക്കാട്ടില്‍, പ്രമോദ് കാവുക്കുറ്റി, ഷാജി പനാരംവള്ളി, കളരിക്കല്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഗിരീഷ് കുമാര്‍ കെ പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ഷജില്‍ സ്വാഗതം പറഞ്ഞു. അഡ്മിന്‍ പാനല്‍ അംഗങ്ങളായ അനന്തു, ധനേഷ് , മിഥുന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക