കെ റെയിൽ വരാതിരിക്കാൻ സുബ്രഹ്മണ്യനെ വിജയിപ്പിക്കണം- ഉമ്മൻ ചാണ്ടി; കൊയിലാണ്ടിയിൽ ഉമ്മൻ ചാണ്ടി എത്തിയത് നാല് മണിക്കൂർ വൈകി


കൊയിലാണ്ടി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊയിലാണ്ടിയിലെത്തിയത് പ്രഖ്യാപിച്ചതിിലും നാലു മണിക്കൂർ വൈകി. നൂറുകണക്കിന് പ്രവർത്തർ കൊയിലാണ്ടിയിൽ കാത്തിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ. റെയിൽ നടക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കൊലാണ്ടിയിൽ എൻ.സുബ്രഹ്മണ്യൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

മoത്തിൽ അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പദ്ധതി യു.ഡി.എഫ് സർക്കാർ പഠനം നടത്തി തള്ളിയതാണ്. വോട്ട് ചെയ്യുന്നത് വരെ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പുലർത്തണം. ക്രിത്രിമ വോട്ടിലൂടെ അധികാരത്തിൽ തുടരാമെന്ന സി.പി.എമ്മിൻ്റെ ശ്രമം തടയാൻ ജാഗരൂകരാവണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

നിയോജക മണ്ഡലം യു ഡി.എഫ് പ്രകടനപത്രികയും ഉമ്മൻചാണ്ടി പ്രകാശനം ചെയ്തു. കെ.പി.സി.സി പ്രസിഡൻ്റ് യു.രാജീവൻ, സി.വി.ബാലകൃഷ്ണൻ, ടി.ടി.ഇസ്മായിൽ, റഷീദ് വെങ്ങളം, വി.പി.ഭാസ്കരൻ, മഠത്തിൽ നാണു, വി.വി.സുധാകരൻ, പടന്നയിൽ പ്രഭാകരൻ, പി.ബാലകൃഷ്ണൻ, പി.രത്നവല്ലി, വി.ടി.സുരേന്ദ്രൻ, ബാലകൃഷ്ണൻ പരപ്പിൽ തുടങ്ങിയവർ സംസാരിച്ചു.