കൊയിലാണ്ടി ചാലോറ ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: പെരുവട്ടൂര്‍ ചാലോറ ക്ഷേത്രോത്സവത്തിന് കൊടിയേറി. ഇന്നലെ ചാലോറ ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇന്ന് സര്‍പ്പക്കാവില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാകുമെന്ന് അറിയിപ്പ്.

മാര്‍ച്ച് 27-നാളെ നാല് മണിക്ക് പൂക്കുട്ടിച്ചാത്തന്‍ തിറ, നാലരയ്ക്ക് ഭഗവതിക്ക് ഗുരുതി എന്നിവ ഉണ്ടാകും. പിന്നീട് വിവിധ ദേവതകളുടെ തിറകളോടെ ഉത്സവം സമാപിക്കും.കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് ഉത്സവം സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.