തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി എന്‍ഡിഎ


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.പി.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് സന്ദര്‍ശന പരിപാടികള്‍ പുരോഗമിക്കുന്നു. ഇന്നലെ ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി.

ഞാണംപൊയില്‍, ചേലിയ, മേലൂര്, വെങ്ങളം, കാട്ടില്‍പീടിക, കാഞ്ഞിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളിലെത്തി വോട്ട് തേടി. മുതിർന്ന ആര്‍.എസ്.എസ് നേതാവ് കെ.പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.

എസ്.ആര്‍.ജയ്കിഷ്, അഡ്വ.വി.സത്യന്‍, വായനാരി വിനോദ്, മണി, ഗലേഷ്, ഉണ്ണിക്കൃഷ്ണന്‍ മുത്താമ്പി, വി.കെ. ഉണ്ണിക്കൃഷ്ണന്‍, വി.കെ.മുകുന്ദന്‍, കെ.പി.എല്‍.മനോജ്, റെനീഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.