ഹ്രസ്വചിത്രമേളയുമായി QFFK; മെയ് 15 വരെ എന്‍ട്രികള്‍ സ്വീകരിക്കും


കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ ഹ്രസ്വചിത്രമേളയുടെ ഓണ്‍ലൈനായുള്ള എന്‍ട്രികള്‍ സ്വീകരിക്കാനുള്ള അവസാന തീയതി മെയ് 15 ന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 15 ഓളം കാറ്റഗറിയിലേക്കുള്ള മത്സരത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള മലയാളം ചിത്രങ്ങളും മേളയുടെ പ്രത്യേകതയാണ്.

കോവിഡ്, ജനറല്‍ വിഭാഗങ്ങളില്‍ നിന്നും ചില്‍ഡ്രന്‍സ് ഫിലിം കാറ്റഗറിയിലേക്കും ഒട്ടനവധി ചിത്രങ്ങള്‍ കടന്നുവരുന്നുണ്ട്. കലാമൂല്യമുള്ള ചിത്രങ്ങളുടെ രംഗപ്രവേശം മലയാള സിനിമയുടെ നാളത്തെ പ്രതിഭകളെ സൃഷ്ടിക്കുമെന്നുറപ്പാണ്. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനവും സമ്മാനദാനവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തും.