തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീമുത്തപ്പൻ- ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 25ന് ; ആഘോഷ കമ്മിറ്റി രൂപീകരിച്ചു


പയ്യോളി: തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീമുത്തപ്പൻ- ഭഗവതി ക്ഷേത്ര തിറ മഹോത്സവ ആഘോഷ കമ്മറ്റി രൂപീകരിച്ചു. മാർച്ച് 25നാണ് കൊടിയേറ്റം. മാർച്ച് 26, 27, 28, 29, 30, 31, ഏപ്രിൽ 1 എന്നീ തീയ്യതികളിലായാണ് തിറ മഹോത്സവം.

ജനറൽ എക്സിക്യൂട്ടീവ് യോഗത്തിൽ ഭാരവാഹികളായി രവീന്ദ്രൻ കുറുമണ്ണിൽ (പ്രസിഡണ്ട്), കെ.കെ. മനോജൻ കാലിക്കടവത്ത് (സെക്രട്ടറി), കെ.കെ. രമണൻ (ട്രഷർ), സത്യൻ കരിമ്പിൽ (വൈസ് പ്രസിഡണ്ട്), ശ്രീജിത്ത് (വൈസ് പ്രസിഡണ്ട്), മംഗലശ്ശേരി സത്യനാഥ് (ജോയിന്റ് സെക്രട്ടറി), അനിൽ കല്ലിട (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റി ഭാരവാഹികളേയും യോഗത്തിൽ തിരഞ്ഞെടുത്തു.