റിട്ട: അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ചെറുവണ്ണൂര്‍ കൊണ്ടയാട്ട് ചന്ദ്രന്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കൊണ്ടയാട്ട് ചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. റിട്ട: അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറും ചെറുവണ്ണൂര്‍ പഞ്ചായത്ത് എല്‍.ജെ.ഡി. മുന്‍ പ്രസിഡന്റും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന വ്യക്തിയായിരുന്നു.

ഭാര്യ: മിനി(അദ്ധ്യാപിക ഒലീവ് പബ്ലിക്ക് സ്‌കൂള്‍ പേരാമ്പ്ര). മക്കള്‍: ഡോ: അനഘ ചന്ദ്രന്‍ ( ഇ എം.എസ്.ഹോസ്പറ്റല്‍ ,പേരാമ്പ്ര), ആകാശ് ചന്ദ്രന്‍ (വിദ്യാര്‍ത്ഥി എന്‍.ഐ.ടി. കോഴിക്കോട്).

സഹോദരങ്ങള്‍: ശോഭന (അംഗന്‍വാടി അദ്ധ്യാപിക മേപ്പയൂര്‍), സജീവന്‍ (ഖത്തര്‍), ബാബു (എല്‍.ഐ.സി. ഏജന്റ്).

ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പത് മണിയ്ക്ക് ചെറുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.