പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: നാളെ രാവിലെ മുതല്‍ വൈകീട്ട് വരെ പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ (20/06/22) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.

രാവിലെ എട്ടരമുതല്‍ അഞ്ചര വരെ: മേപ്പയ്യൂര്‍ സെക്ഷന്‍: അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്.

നടുവണ്ണൂര്‍ സെക്ഷന്‍: പാലോറ, കുന്നാട്ടെ താഴെ.

രാവിലെ ഏഴുമുതല്‍ രണ്ടുവരെ: കൂട്ടാലിട സെക്ഷന്‍: വാകയാട് ലക്ഷംവീട്, കൊട്ടാരമുക്ക്, വയല്‍പ്പീടിക, തൃക്കുറ്റിശ്ശേരി, ബീരാന്‍ വീട്, പാലോളി, പാലോളി ഡ്രയര്‍, പാലോളി മുക്ക്, തിരുവോട് എല്‍.പി. സ്‌കൂള്‍, കരുവള്ളി, കരുവള്ളിക്കുന്ന്.