മേപ്പയ്യൂർ മഹിമ പൂജസ്റ്റോർ ഉടമ കല്ലാക്കുഴിയിൽ ഗംഗാധരൻ കിടാവ് അന്തരിച്ചു


മേപ്പയ്യൂർ : മഹിമ പൂജ സ്റ്റോർ ഉടമ കല്ലാക്കുഴിയിൽ ഗംഗാധരൻ കിടാവ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിസെക്രട്ടറി, സേവാദൾ വളണ്ടിയർ , കെ .എസ്എഫ്.ഇ , എൽ .ഐ .സി ഏജൻറ് എന്നി നിലകളിൽ പ്രവർത്തിച്ചു.

പിതാവ് :പരേതനായ ശങ്കരൻ നായർ

മാതാവ് :പരേതയായ ലക്ഷ്മി അമ്മ , സഹോദരങ്ങൾ:ഓമന അമ്മ, ശ്രീധരൻ കിടാവ് ,കുഞ്ഞിരാമ കുറുപ്പ്,വത്സല,പരേതരായ രാഘവ കുറുപ്പ്,മീനാക്ഷി അമ്മ .
സഞ്ചയനം ശനിയാഴ്ച കാലത്ത് .