ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി


മേപ്പയ്യൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി നടത്തി. ജില്ലയിലെ 79 പാലിയേറ്റീവ് ക്ലിനിക്കിൽ നിന്നും എത്തിയ 800 ൽ പരം വളണ്ടിയർമാർ റാലിയിൽ അണിനിരന്നു.

അബ്ദുൽ മജീദ് നരിക്കുനി, എം.കെ.കുഞ്ഞമ്മത്, ശശി കോളോത്ത്, ഒ.ടി.സുലൈമാൻ, നിസാർ അഹമ്മത്, മുജീബ് കോമത്ത്, വി.കെ.ബാബുരാജ്, കൊടുമയിൽ കുഞ്ഞമ്മത് എന്നിവർ സന്ദേശറാലിക്ക് നേതൃത്വം നൽകി.