ദേശീയ റോളര്‍ ഹോക്കിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി മുഹമ്മദ് നബ്ഹാന്‍



പയ്യോളി : പഞ്ചാബില്‍ നടക്കുന്ന 58 -ാമത് ദേശീയ റോളര്‍ ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പങ്കെടുക്കാന്‍ യോഗ്യത നേടി മുഹമ്മദ് നബ്ഹാന്‍. ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് മത്സരം നടക്കുക. പയ്യോളി ശാന്തി ക്ലിനിക്കിന് സമീപം താമസിക്കുന്ന പയോറയില്‍ നൗഫല്‍ – മുഹ്‌സിന ദമ്പതികളുടെ മകനാണ് മുഹമ്മദ് നബ്ഹാന്‍. റോളര്‍ ഹോക്കിയില്‍ ജില്ലാ തലത്തില്‍ ഫസ്റ്റും സംസ്ഥാന തലത്തില്‍ സെക്കന്റ് റണ്ണര്‍ അപ്പും മുഹമ്മദ് നബ്ഹാന്‍ നേടിയിരുന്നു. വടകരയിലെ റാണി പബ്ലിക്ക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ക്ലാസിക്ക് റോളര്‍ ക്ലബ് കാലിക്കറ്റ് അംഗവുമാണ്. അബി ഇസ്മയില്‍ ആണ് മുഹമ്മദ് നബ്ഹാന്റെ പരിശീലകന്‍.