വ്യാജ വോട്ടുകൊണ്ടു വിജയിക്കാമെന്ന വ്യാമോഹം നടക്കില്ല: രമേഷ് ചെന്നിത്തല


പയ്യോളി: യുഡിഎഫിനെ ഇല്ലാതാക്കാന്‍ ഭരണപക്ഷം അഴിമതിപ്പണം ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടു കൊണ്ട് വിജയിക്കാമെന്ന വ്യാമോഹം നടക്കാന്‍ പോകുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടു കൊണ്ടാണ് അവര്‍ക്ക് വിജയിക്കാനായത്.

യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടു വ്യത്യാസം ഒന്നോ ഒന്നര ലക്ഷമോ മാത്രമാണ്. എന്നാല്‍ വ്യാജ വോട്ടുകളുടെ എണ്ണം നാല് ലക്ഷമാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോ ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പയ്യോളിയില്‍ യുഡിഎഫ് പൊതു സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇപ്പോഴത്തെ കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കുന്ന തീരുമാനമായിരിക്കും ആദ്യത്തേത്. ഇപ്പോള്‍ നടക്കുന്ന സര്‍വ്വെ ഫലങ്ങളെല്ലാം ജനവിധി അട്ടിമറിക്കാനുുള്ള ശ്രമത്തിന്റെ ഭാഗമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16-സീറ്റാണ് പ്രവചിച്ചിരുന്നത്. പാല ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പതിനായിരം വോട്ടിന് വിജയിക്കുമെന്നുമായിരുന്നു പ്രവചനം – ചെന്നിത്തല പറഞ്ഞു.

ഡിസിസി പ്രസിഡന്റ് യു. രാജീവന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.സദ്ക്കത്തുള്ള അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്‌മണ്യന്‍, കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എം.ചന്ദ്രന്‍, കെ.ബാലനാരായണന്‍, അച്ചുതന്‍ പുതിയേടുത്ത് സി.വി.ബാലകൃഷ്ണന്‍, പയ്യോളി നഗരസഭാധ്യ ക്ഷന്‍ ഷെഫീഖ് വടക്കയില്‍, വി.പി.ഭാസ്‌കരന്‍, മഠത്തില്‍ അബ്ദുറഹ്‌മാന്‍, മഠത്തില്‍ നാണു, പി.ബാലകൃഷ്ണന്‍, പടന്നയില്‍ പ്രഭാകരന്‍, പുത്തൂക്കണ്ടി രാമകൃഷ്ണന്‍, ഹുസൈന്‍ ബാഫഖി തങ്ങള്‍, സി.ടി.അശോകന്‍, എ.പി.കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.