എരവട്ടൂർ പ്രാപ്പൊയിൽ പി.കെ. കുഞ്ഞമ്മത് ഹാജി അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂരിലെ പ്രാപ്പൊയിൽ പി.കെ. കുഞ്ഞമ്മത് ഹാജി അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. റിട്ട: ഹെൽത്ത് സൂപ്രവൈസർ- കോഴിക്കോട് കോർപ്പറേഷൻ, കേരളാ മുസ്ലിം ജമാഅത്ത് പേരാമ്പ്ര സോൺ വൈസ് പ്രസിഡന്റ്, പേരാമ്പ്ര സർക്കിൾ പ്രസിഡന്റ്, പേരാമ്പ്ര സി.എം. സെന്റർ സെക്രട്ടറി, കെഎംസിഎസ്ഒ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.എം. ട്രസ്റ്റ് പേരാമ്പ്ര- പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സൗദ (അയോത്ത് എടവരാട്). മക്കൾ: പി.കെ. ജംഷീർ (സം സം ടൈൽസ്), പി.കെ. ജാസ്മിൻ (അദ്ധ്യാപിക ജ്ഞാനോദയം എൽ.പി സ്കൂൾ – എരവട്ടൂർ), ജംഷിയ ഫാത്തിമ (എഞ്ചിനിയർ).

മരുമക്കൾ: സി.കെ. ഹസീസ് (നടക്കാവ് പോലീസ് സ്റ്റേഷൻ), അതുൽ മുഹമ്മദ് (കുവൈത്ത്), കെ.കെ. റംഷീന (അദ്ധ്യാപിക നാരായണ വിലാസം എ.യു.പി സ്കൂൾ എരവട്ടൂർ).

സഹോദരങ്ങൾ: പി.കെ. റഷീദ്, പി.കെ. മജീദ്, കുഞ്ഞാമിന (തെക്കെ വീട്ടിൽ), നഫീസ (ഇല്ലത്ത്).