ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി; ചങ്ങരോത്ത് എ.യു.പി സ്കൂൾ വിദ്യാർത്ഥി മരിച്ചു


അരിക്കുളം: ഛര്‍ദ്ദിയെ തുടർന്ന് ചങ്ങരോത്ത് എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിസായി ആണ് മരിച്ചത്. പന്ത്രണ്ടുവയസായിരുന്നു. ഇന്ന് രാവിലെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു മരണം.

എസ്ക്രീം കഴിച്ചതിന് പിന്നാലെ ഇന്നലെ വെെകീട്ട് കുട്ടിക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയൂരിലും ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇന്ന് പുലർച്ചെ കൂടുതൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പോലീസും ആരോ​ഗ്യ വിഭാ​ഗവും കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തി. ഐസ്ക്രീം കഴിച്ചതിനെ തുടർന്നാണ് ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ആരോ​ഗ്യ വിഭാ​ഗം സാമ്പിളുകൾ ശേഖരിച്ചു. ഐസ്ക്രീം വാങ്ങിയ കടയിലും പരിശോധന നടത്തുന്നുണ്ട്.

അവധിക്കാലം ആഘോഷിക്കുന്നതിനിടെ നിനച്ചിരിക്കാതെ ദുരന്തം; ഛർദ്ദിയെ തുടർന്ന് മരിച്ച ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാർത്ഥി അഹമ്മദ് ഹസൻ രിഫായിക്ക് കണ്ണീരോടെ വിട നൽകി നാട്

അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം: ഐസ്‌ക്രീം വാങ്ങിയ കട അടപ്പിച്ചു, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു